ചരമം

ഖദിയ

മഞ്ചേരി: മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം പരേതനായ പാറയ്ക്കൽ മുഹമ്മദിന്റെ ഭാര്യ ചെറളക്കുണ്ടിൽ ഖദിയ (93) അന്തരിച്ചു. മക്കൾ: മുഹമ്മദ് (കുഞ്ഞിപ്പ-ജി.യു.പി.സ്കൂൾ കുടശ്ശേരി), ഉമൈബ, മറിയുമ്മ, സുലൈഖ. മരുമക്കൾ: അബ്ദുറഹ്‌മാൻ, അബ്ദുൽകരീം, ജമീല, പരേതനായ മുഹമ്മദ്.

രഹ്‌ന

എടരിക്കോട്: ക്ലാരി മൂച്ചിക്കലിലെ ഡോ. സി.കെ. ഹൈദ്രുവിന്റെ മകൾ രഹ്‌ന (33) അന്തരിച്ചു. മാതാവ്: കെ.എ. നദീറ. സഹോദരി: ഡോ. സി.കെ. ഫാത്തിമ.

അബ്ദു

മങ്കട: ചേരിയം തയ്യിൽ അബ്ദു (77) അന്തരിച്ചു. ഭാര്യ: സക്കീന. മക്കൾ: റൈഹാനത്ത്, സുഹ്റ, നൂർജഹാൻ, മുഹ്‌സിന, മുംതാസ്. മരുമക്കൾ: അബ്ദുറഹ്‌മാൻ, ഹക്കീം, മുഹമ്മദ്, അലവിക്കുട്ടി, സാജൻ.

മാതു

പെരുമണ്ണ: പരേതനായ പുത്തൻപുരയ്ക്കൽ ചിന്നന്റെ ഭാര്യ മാതു (81) അന്തരിച്ചു. മക്കൾ: രവി, ദാസൻ, ഭാസ്‌കരൻ, പ്രേമൻ, കുഞ്ഞിമ്മു, വിജയ. മരുമക്കൾ: നാരായണൻ, മാധവൻ, പ്രസന്ന, സരോജിനി, വിജയ, നന്ദിനി.

പാത്തുമ്മ

കാവനൂർ: പരേതനായ തേനുട്ടിക്കല്ലിങ്ങൽ കുഞ്ഞറമുവിന്റെ ഭാര്യ തേലക്കാടൻ പാത്തുമ്മ (94) അന്തരിച്ചു. മക്കൾ: അബ്ദുറഹിമാൻ, ഹംസ, അബ്ദുൽകരീം, ആമിന, ആസ്യ, പരേതനായ എൻ.വി. മുഹമ്മദ് ഹാജി. മരുമക്കൾ: സാറാബി, ആമിന, ഫാത്തിമ, സീനത്ത്, അബൂബക്കർ, പരേതനായ അബ്ദുറഹിമാൻ മൗലവി.

ഇബ്രാഹിം

മങ്കട: കൂട്ടിൽ വേങ്ങശ്ശേരി ഇബ്രാഹിം (69) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: അലവിക്കുട്ടി, യൂസുഫ് അലി (ഇരുവരും സൗദി), ഖദീജ, നസീമ. മരുമക്കൾ: കരീം, ആയിഷ, സറീന.

പ്രവീൺ

ഐക്കരപ്പടി: ഐക്കരപ്പടിയിലെ സ്റ്റേഷനറി വ്യാപാരിയായിരുന്ന വെണ്ണായൂർ മoത്തിൽവീട്ടിൽ പ്രവീൺ (45) അന്തരിച്ചു. അച്ഛൻ: പരേതനായ കെ.പി.എസ്. പണിക്കർ. അമ്മ: ഭവാനി അമ്മ. ഭാര്യ: ജയശ്രീ. മക്കൾ: അനശ്വര, ആനന്ദ്. സഹോദരങ്ങൾ: പ്രദീപ്, പ്രതിഭ.

മുഹമ്മദ്

വണ്ടൂർ: പുളിശ്ശേരി തെക്കേത്തൊടിക മുഹമ്മദ് (76) അന്തരിച്ചു. ഭാര്യ: സാറ. മക്കൾ: ആബിദ, മുഹമ്മദ്ശാഫി, ആതിഖ, നിസാമുദ്ദീൻ, ശിഹാബുദ്ദീൻ, സൽമത്ത്, സുമയ്യ, ബുഷ്‌റ. മരുമക്കൾ: സലാം, മൂസ, ഉമ്മർ, ഹാഷിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒൻപതിന്‌ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ദേവകി

പുളിക്കൽ: വലിയപറമ്പ് പരേതനായ എം.വി.എ. പറങ്ങോടന്റെ ഭാര്യ ദേവകി (91) അന്തരിച്ചു. 1963 മുതൽ 15 വർഷം പുളിക്കൽ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. മക്കൾ: സൗമിനി, സുമതി, രാമനാഥൻ, സോമന. മരുമക്കൾ: രാഘവൻ, ചന്ദ്രൻ, രാധാകൃഷ്ണൻ (കോഴിക്കോട്), ശോഭന (അധ്യാപിക, വലിയപറമ്പ് ഇർഷാദിയ യു.പി.സ്‌കൂൾ).

ഫാത്തിമ

രാമപുരം: നാറാണത്ത് മേലേചോലയിൽ താമസിക്കുന്ന പരേതനായ മൂട്ടപറമ്പിൽ യാഹുവിന്റെ ഭാര്യ വല്ലത്ത് ഫാത്തിമ (60) അന്തരിച്ചു. മക്കൾ: മുഹമ്മദാലി, ഹനീഫ, റസിയ, ഹസീന, സാജിത. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒൻപതിന്‌ രാമപുരം ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ.

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പട്ടിക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വേങ്ങൂർ കാരക്കുന്നിലെ പരേതനായ ആനമങ്ങാടൻ മൊയ്തുട്ടിയുടെ മകൻ ഹസ്സൻ (55) ആണ് മരിച്ചത്. മണ്ണാർമല മാട് റോഡിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലുള്ള മൃതദേഹം തുടർനടപടികൾക്കുശേഷം വ്യാഴാഴ്ച വേങ്ങൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് യാസീൻ, ദിയാന ഹസ്സൻ.

മുഹമ്മദ്‌ ഹാജി

തിരുനാവായ: കൈത്തക്കര കുത്തുകല്ല്‌ മണ്ണാന്തറ മുഹമ്മദ്‌ ഹാജി (66) അന്തരിച്ചു. ഭാര്യ: ഫാത്തിമ്മക്കുട്ടി. മക്കൾ: ഷാജി, ഷാഫി, തൗഫീഖ്‌. മരുമക്കൾ: ഖൈറുന്നീസ, ഹസീന, ഫസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒൻപതിന്‌ കൈത്തക്കര ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ.

ഖദീജ

പരപ്പനങ്ങാടി: പാലത്തിങ്ങലെ പരേതനായ വലിയപീടിയേക്കൽ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ഖദീജ (76) അന്തരിച്ചു. മക്കൾ: സൈതാലിക്കുട്ടി, ആയിശബീവി, ആമിന, സഫിയ. മരുമക്കൾ: കുഞ്ഞിപ്പാത്തുട്ടി, ആലി, സിദ്ദീഖ്, ബഷീർ. ഖബറടക്കം വ്യാഴാഴ്ച പകൽ 11-ന്‌ പാലത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മാട

അയങ്കലം: കല്ലൂർ പെരിങ്ങോട്ടുതറയിൽ മാട (കുട്ടാപ്പു -65) അന്തരിച്ചു. ഭാര്യ: കുഞ്ഞു. മക്കൾ: സുബ്രഹ്മണ്യൻ, സുരേഷ്‌, പ്രിയ. മരുമകൾ: മഞ്ജുഷ.

അബ്ദുള്ള

മഞ്ചേരി: പട്ടർകുളം പാറക്കാടൻ അബ്ദുള്ള (72) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കൾ: സഹീർ അബ്ബാസ്, മുഹമ്മദ് ഉനൈസ് (ജിദ്ദ), അനസ്, ഫൗസിയ, ഫസീല, റഹിയാനത്ത്, ഫാത്തിമ ഫസ്‌ന. മരുമക്കൾ: സലാം, മുഹമ്മദ്റാഫി, ബഷീർ, ബുഷൈർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30-ന് പട്ടർകുളം ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ.

SHOW MORE