തിരൂർ: മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റ് അന്തരിച്ചു. വെട്ടം പുതുച്ചിറ പള്ളിക്ക് സമീപം താമസിക്കുന്ന കാരാട്ട് കടവത്ത് ഉമ്മർ ഹാജി (78) ആണ് മരിച്ചത്. ജുമാ നിസ്കാരത്തിനായി പള്ളിയിലെത്തിയ ഉമ്മർഹാജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതുച്ചിറ പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായും ട്രഷററായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സോഡിയാക്ക് ക്ലോത്തിങ് കമ്പനിയിൽ ദീർഘകാലമായി പ്രൊഡക്ഷൻ മാനേജറായി ഗുജറാത്ത്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് .
ഭാര്യ: നഫീസു മക്കൾ : അബ്ദുൽ ഗഫൂർ (തിരൂർ സ്റ്റോബറി മൊബൈൽ ), പരേതനായ മുഷ്താഖ് അഹമ്മദ്, ഇബ്രാഹിം ഫഹദ്, നജ്മുദ്ധീൻ, ഉമ്മുസൽമ, ബൽക്കീസ് , ബീഗം തബ്സം.
മരുമക്കൾ: നാസർ ചമ്രവട്ടം ,കബീർ ബി.പി. അങ്ങാടി, ശിഹാബ് പുറത്തൂർ, ഉമ്മുകുൽസു , നസീമ തുവ്വക്കാട് , റാഷിദ പുറത്തൂർ ,ഫെബ്ന തിരുവേഗപ്പുറ. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ വസതി സന്ദർശിച്ചു.
Content Highlights: ummer haji passes away
Published: 11 Jul 2025, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented