തിരൂർ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ചെമ്പ്ര സ്വദേശി പള്ളിപ്പാട്ട് തൂമ്പിൽ വീട്ടിൽ പി.ടി. മുഹമ്മദലി (കുഞ്ഞുട്ടി ഹാജി - 74) അന്തരിച്ചു. തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, കേരള പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, ചെമ്പ്ര മേഖലാ യുഡിഎഫ് ചെയർമാൻ, ചെമ്പ്ര മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി, ചെമ്പ്ര ഇർഷാദുസ്സുബിയാൻ മദ്രസ കമ്മിറ്റി വൈസ് പ്രസിഡന്റ്, തിരൂർ മുൻസിപ്പൽ സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ചെമ്പ്ര പൂക്കോയ തങ്ങൾ ഹോസ്പീസ് രക്ഷാധികാരി, ഉമറലി ശിഹാബ് തങ്ങൾ ഹിഫ്‌ളു കോളേജ് കമ്മിറ്റി അംഗം, തിരൂർ സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സക്കീർ (മലേഷ്യ), ഷാഹിന (പ്രഥമാധ്യാപിക, കടുങ്ങാത്ത് കുണ്ട് ബാഫഖി ഹൈസ്‌കൂൾ), ഷെഫീന. മരുമക്കൾ: ഹാഷിം കാപ്പാട്ട് (കൽപ്പകഞ്ചേരി), ഒ.എ. മഹ്‌റൂഫ് (പരിയാപുരം), സലീന (തവനൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11-ന് ചെമ്പ്ര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

To advertise here,