പെരിന്തൽമണ്ണ : എസ്‌.ഐ.ആർ. ശരിയല്ലെങ്കിൽ എം.എൽ.എ. രാജിവെയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി. പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി നജീബ് കാന്തപുരം എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പാലക്കാട് മേഖലാ ഉപാധ്യക്ഷൻ അഡ്വ. ടി.കെ. അശോക് കുമാർ ഉദ്ഘാടനംചെയ്‌തു.

To advertise here,

പെരിന്തൽമണ്ണ നിയോജകമണ്ഡലം പ്രസിഡന്റ് കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ. രാജൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. സൂരജ്, കെ. രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ മുരളീധരൻ, കെ.പി. ശശി, ഏലംകുളം മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ്, വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ്, മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.