തിരൂർ : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ പോരാട്ടം നടത്തുന്ന സമരഭടന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ഉയരട്ടെ ജന്തർമന്തർ’

To advertise here,

സമരത്തെരുവൊരുക്കി ഡി.വൈ.എഫ്.ഐ. തിരൂർ ബസ് സ്റ്റാൻഡിലാണ് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി പ്രതീകാത്മകസമരം നടത്തിയത്. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ. ശ്യാമപ്രസാദ്, സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എം. ഷെഫീഖ്, ഇ. ലിനീഷ്, ഇ. അഫ്സൽ, പി. രതീഷ്, ടി. സിദ്ദീഖ്, മുഹ്സില, പി. സുമിത്ത് എന്നിവർ സംസാരിച്ചു.

വെട്ടത്തെ കുട്ടിസഖാവ് സെയ്ൻ സമാനും കൂട്ടരും സമരത്തെരുവിലെത്തിയിരുന്നു. സെയ്ൻ സമാനും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാരും ഗാനമാലപിച്ചു. ബി.പി. അങ്ങാടി സ്വദേശി ഷിബിൻ അർഷാദ് ചിത്രം വരച്ച് പ്രതിഷേധിച്ചു.