പൊന്നാനി : ഉപജില്ലാ കായികമേള സമാപിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 222 പോയിന്റ് നേടി പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 185 പോയിന്റുമായി പൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും, 135 പോയിന്റുമായി മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ പള്ളപ്രം എ.എം.എൽ.പി. സ്കൂൾ (37 പോയിന്റ്) ചാമ്പ്യന്മാരായി. എരമംഗലം യു.എം.എം.എൽ.പി. സ്കൂൾ (32 പോയിന്റ്) ന്യൂ എൽ.പി. സ്കൂൾ പൊന്നാനി (31 പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്ജൂനിയർ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. മാറഞ്ചേരി, എം.ഐ. ഗേൾസ് പുതുപൊന്നാനി, എ.വി.എച്ച്.എസ്.എസ്. കൂടുതൽ പോയിന്റുകൾ നേടി. യു.പി. കിഡ്ഡീസ് വിഭാഗത്തിൽ സി.എം.എം.യു.പി. സ്കൂൾ എരമംഗലം, പി.എൻ.യു.പി. സ്കൂൾ കാഞ്ഞിരമുക്ക്, എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാർ. സമ്മാനദാന ചടങ്ങ് പൊന്നാനി നഗരസഭാ കൗൺസിലർ സൗദ നാലകത്ത് ഉദ്ഘാടനംചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. അജിത്കുമാർ, ബി.പി.സി. സി. റഫീഖ്, യു. കാദർകുട്ടി എന്നിവർ ട്രോഫികൾ വിതരണംചെയ്തു. എച്ച്.എം. ഫോറം കൺവീനർ വി.കെ. അനസ്, കൺവീനർ ഗോകുൽ, എം.ഐ. സ്കൂൾ പ്രഥമാധ്യാപകൻ ടി.കെ. ഷൈജൻ, അബ്ദുൽ ജബ്ബാർ, ടി.കെ. സതീശൻ, പി. സഫ്വാൻ, എം. പ്രജിത്കുമാർ, അജിത്ത് ലൂക്ക്, വി.കെ. ശ്രീകാന്ത്, എ.കെ. നൗഷാദ്, മുഹമ്മദ് ഷബീർ തുടങ്ങിയവർ പങ്കെടുത്തു.
Published: 16 Oct 2026, 03:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented