ലക്കിടി : രണ്ടാം വിളയ്ക്ക് വെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ കനാൽ വൃത്തിയാക്കൽ തുടങ്ങി. നവംബർ രണ്ടാംവാരമായിട്ടും കനാൽ കാടുപിടിച്ച് കിടക്കുന്നതിൽ പ്രദേശത്തെ കർഷകർ ആശങ്കയിലായിരുന്നു. ഇത്തവണ മുഴുവൻ കർഷകരും രണ്ടാംവിളയ്ക്ക് കനാൽ വെള്ളത്തെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കൃത്യസമയത്ത് മഴ ലഭിക്കാതായതിനെത്തുടർന്ന് പാടശേഖരങ്ങളിൽ പലതിലും പകുതിയോളം വയലുകളിൽ രണ്ടാം വിളയിറക്കിയില്ലെന്ന് കർഷകർ പറയുന്നു.
ലക്കിടി ഭാഗത്തെ രണ്ടാംവിള പൂർണമായും കനാൽ വെള്ളത്തെ ആശ്രയിച്ചാണ്. രണ്ടു ദിവസത്തിനുള്ളിൽ കനാൽ വൃത്തിയാക്കൽ പൂർത്തീകരിക്കുമെന്നും വൈകാതെ വെള്ളം തുറന്നുവിടുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. കനാലിൽ വെള്ളമെത്തുന്നതോടെ വേണ്ടത്ര പരിപാലനമില്ലാത്തതിനാൽ കൈക്കനാലുകൾ നിറഞ്ഞൊഴുകി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നത് ലക്കിടിയിൽ പതിവാണ്. വർഷങ്ങളായി തുടരുന്ന വെള്ളം പാഴാകലിന് ഒരു നടപടിയും ഉണ്ടാകുന്നുമില്ല.
കൈക്കനാലുകൾ കാടുമൂടി നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നതിനാൽ ലക്കിടി മേഖലയിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കർഷകർ പാടുപെടുകയാണ്. പ്രധാന കനാൽ വൃത്തിയാക്കുന്നതോടൊപ്പം കൈക്കനാലുകളിൽ നീരൊഴുക്ക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകകൂടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
Published: 16 Nov 2026, 01:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented