'വളാഞ്ചേരി : ശക്തമായൊരു കാറ്റടിച്ചാൽ തകർന്നുവീഴുന്നനിലയിൽ പഴക്കംചെന്ന വീട്ടിൽനിന്ന് സുരക്ഷിതവും അടച്ചുറപ്പുമുള്ള പുതിയൊരു അന്തരീക്ഷത്തിലേക്ക് മാറിത്താമസിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരിമ്പിളിയം തിരുനിലത്തെ കരുവാട്ടിൽ മുഹമ്മദലിയും ഭാര്യ സൽമയും കുടുംബവും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും 'മാതൃഭൂമി'യും ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ജില്ലയിലെ 58-ാമത്തെ വീടാണ് ഇവർക്കു ലഭിച്ചത്.
മുഹമ്മദലിയും ഭാര്യയും അഞ്ചു പെൺമക്കളുമടങ്ങിയതാണ് ഈ കുടുംബം. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയൻ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. വാർഡ് മെമ്പർ പി.ടി. ഷഹനാസ്, മുൻ മെമ്പർ എ.പി. നാരായണൻ, കോഞ്ചത്ത് വിജയൻ, പൊതുപ്രവർത്തകൻ കെ. കൃഷ്ണൻ, മാതൃഭൂമി യൂണിറ്റ് മാനേജർ യു.എസ്. ശുഷ്മ, എൻജിനിയർ കെ.വി. നന്ദകുമാർ, മാതൃഭൂമി ലേഖകൻ പി. മധുസൂദനൻ, സോഷ്യൽ ഇനീഷ്യേറ്റീവ് എക്സിക്യുട്ടീവ് യു.പി. ഹിമ എന്നിവർ പ്രസംഗിച്ചു.
എൻ.പി. വിശ്വൻ, ടി.പി. ഷാഫി, എ.പി. റിയാസ്, മുഹമ്മദ്കുട്ടി മേച്ചേരിപ്പറമ്പിൽ, ഹൈദരാലി, മുഹമ്മദ്കുട്ടി എന്നിവർ സംബന്ധിച്ചു.
ഇവരുടെ വീട്ടിലേക്ക് ആറുമാസത്തേക്കുള്ള ‘മാതൃഭൂമി’ ദിനപത്രം കുടുംബാംഗങ്ങൾ സ്പോൺസർചെയ്തു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട'് പദ്ധതിയിൽ വളാഞ്ചേരി ഇരിമ്പിളിയം തിരുനിലം കരുവാട്ടിൽ മുഹമ്മദലിക്കും കുടുംബത്തിനും പണിത വീടിന്റെ താക്കോൽ കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയൻ കൈമാറുന്നു
Published: 15 Nov 2026, 12:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented