തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ കരാട്ടെ ഡു അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് തുടങ്ങി.
ജൂനിയർ, സീനിയർ, കേഡറ്റ്, അണ്ടർ-21 വിഭാഗങ്ങളിലായുള്ള മത്സരങ്ങൾ ശനിയാഴ്ച പൂർത്തിയായി. ഞായറാഴ്ച സബ്ജൂനിയർ വിഭാഗത്തിൽ മത്സരങ്ങൾ നടക്കും.
എട്ടുമുതൽ 30 വയസ്സുവരെയുള്ളവരാണ് മത്സരാർഥികൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 896 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവർ
21 മുതൽ 23 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഋഷികേശ് കുമാർ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് യു. സതീഷ് അധ്യക്ഷനായി. സ്റ്റേറ്റ് റഫറി കമ്മിഷൻ സെക്രട്ടറി പി. അബ്ദുൾ അസീസ്, ഷാഫി വീമ്പൂർ, പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.
Published: 15 Nov 2026, 12:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented