പെരിന്തൽമണ്ണ : പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗവും മൗലാന നഴ്സിങ് ആൻഡ് ഫാർമസി കോളേജും പെരിന്തൽമണ്ണ ഐ.എം.എ.യും സംയുക്തമായി ലോക പ്രമേഹദിനാചരണം നടത്തി.

To advertise here,

മൗലാന നഴ്സിങ് ആൻഡ് ഫാർമസി കോളേജ് വിദ്യാർഥികൾ ഒരുക്കിയ പ്രമേഹ ബോധവത്കരണ ഫോട്ടോ പ്രദർശനം മൗലാന ഹോസ്പിറ്റൽ ജനിറ്റിക്സ് വിഭാഗം വിദഗ്ധയും പെരിന്തൽമണ്ണ ഐ.എം.എ. പ്രസിഡന്റുമായ ഡോ. നിഷ ഉദ്ഘാടനംചെയ്തു.

 

മൗലാന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി അധ്യക്ഷനായി. എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ജിൻസൺ പോൾ മുഖ്യപ്രഭാഷണം നടത്തി. ഡോ. സൗമ്യ സത്യൻ, ഡോ. സുജിത് നായർ, ഡയറ്റീഷ്യൻ ലിജി എന്നിവർ സംസാരിച്ചു. മൗലാന അക്കാദമിക് ഹാളിൽ കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹത്തെക്കുറിച്ചുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ് ഡോ. ജിൻസൺ പോൾ, ഡോ. അജയ് രാഘവൻ, ഡോ. ഫർസാന ബാനു, ഡയറ്റീഷ്യരായ ലിജി, നദിയ, കീർത്തി, ഹസ്ന എന്നിവരും ഇൻസുലിൻ പമ്പ് ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസ് സുമോദും നയിച്ചു. മൗലാന ചീഫ് ഓപ്പറേഷൻ ഓഫീസർ രാംദാസ്, നാലകത്ത് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് മാനേജർ വിനു, സീനിയർ മാർക്കറ്റിങ് ഓഫീസർ പ്രകാശ് വറ്റല്ലൂർ, ആന്റണി, മനോജ്‌, വിനീത, ലിജി എന്നിവർ നേതൃത്വംനൽകി.