വളാഞ്ചേരി : നഗരവികസനത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് തുടക്കമിട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. തിരക്കേറിയ വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേത്തോടിനു കുറുകെയുള്ളതും കാലപ്പഴക്കമേറിയതുമായ പാലമാണ് സംഘം പരിശോധിച്ചത്.

To advertise here,

നഗരസഭാധ്യക്ഷ ഹസീന വട്ടോളി, വൈസ് ചെയർപേഴ്‌സൺ കെ.വി. ഉണ്ണികൃഷ്ണൻ, പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നീരജ്കുമാർ, ഓവർസിയർ മുസാഫർ എന്നിവരാണ് പാലം സന്ദർശിച്ചത്. ഇതിന്റെ നവീകരണത്തിനുള്ള എസ്റ്റിമേറ്റ് എത്രയും പെട്ടെന്ന് തയ്യാറാക്കി സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏറെ പ്രാധാന്യത്തോടെ നഗരവികസന പദ്ധതിയിൽ പാലം നവീകരണം ഉൾപ്പെടുത്താനാണ് നീക്കം.

കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെത്തിയ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നഗരവികസനത്തിനായി അമ്പത് കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.