മലപ്പുറം : സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം ‘ദിശ-2026’എന്ന പേരിൽ സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ കരിയർ പ്രദർശനത്തിന്റെ പോസ്റ്റർ പ്രകാശനം നടത്തി.

To advertise here,

എം.എസ്.പി. പരേഡ് മൈതാനിയിൽ നവംബർ ഒൻപത് മുതൽ 13 വരെ നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ.കെ. അഷ്റഫ്, കരിയർ ഗൈഡൻസ് സെൽ സംസ്ഥാന കോഡിനേറ്റർ ഡോ. സി.എം. അസീം, ജില്ലാ കോഡിനേറ്റർ മുഹമ്മദ് യൂനുസ്, അബ്ദുൽലത്തീഫ്, വിദ്യാഭ്യാസ ജില്ലാ കൺവീനർമാരായ ബഷീർ കണ്ടാലപ്പറ്റ, കെ. സിജു, കരിയർ ഗൈഡുമാരായ ഒ.പി. അബ്ദുൽഹമീദ്, എൻ.കെ. മുജീബ് റഹിമാൻ, ഇബ്രാഹിം മെനാട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.