കോട്ടയ്ക്കൽ : പതിനാല് വയസ്സിന് താഴെയുള്ളവർക്കായി സംഘടിപ്പിച്ച ജില്ലാ അമെച്ചർ തെയ്‍ക്വാൻഡോ കെഡേറ്റ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

To advertise here,

പെൺകുട്ടികളുടെ വിഭാഗത്തിൽ 56 പോയിന്റ് നേടി പൊന്നാനി എക്സലന്റ് തെയ്‍ക്വാൻഡോ ക്ലബ്ബ്‌ ഒന്നും 14 പോയിന്റ് നേടി വണ്ടൂർ പ്രൈം തെയ്‍ക്വാൻഡോ ക്ലബ്ബ്‌ രണ്ടും 12 പോയിന്റ് നേടി ആലത്തിയൂർ പെർഫെക്ട് തെയ്‍ക്വാൻഡോ ക്ലബ്ബ്‌ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആൺകുട്ടികളുടെ വിഭാഗത്തിൽ 38 പോയിന്റ് നേടി പൊന്നാനി എക്സലന്റ് തെയ്‍ക്വാൻഡോ ക്ലബ്ബ്‌ ഒന്നും 25 പോയിന്റ് നേടി തിരൂർ വെൽക്കം തെയ്‍ക്വാൻഡോ ക്ലബ്ബ്‌ രണ്ടും 15 പോയിന്റ് നേടി മുടിക്കോട് സാൽവേഷൻ തെയ്‍ക്വാൻഡോ ക്ലബ്ബ്‌ മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ സമ്മാനങ്ങൾ നൽകി. ആദ്യ സ്ഥാനക്കാർ ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

കോട്ടയ്ക്കൽ മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ സി.ഐ.കെ. അബ്ദുൽ ഹക്കീം മത്സരങ്ങൾ ഉദ്ഘാടനംചെയ്തു. അമെച്ചർ തെയ്‍ക്വാൻഡോ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി. മുഹമ്മദ് ആഷിക് അധ്യക്ഷനായി.

സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ സുരേഷ്, കിബിറ്റ്സ് ഇന്റർനാഷണൽ റീഹാബിലിറ്റേഷൻ സെന്റർ എം.ഡി.ടി. മുഹമ്മദ് യാസിർ, അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.എം.എ. നാസർ, സംസ്ഥാന അസോസിയേഷൻ നിരീക്ഷകൻ ഷാജി കാസർകോട്, ജില്ലാ സെക്രട്ടറി പി. രാജേഷ്, ട്രഷറർ വി.പി. ഷാജിമോൻ എന്നിവർ സംസാരിച്ചു.