എടപ്പാൾ : വളർന്നുവരുന്ന സാഹിത്യപ്രതിഭകൾക്ക് പ്രചോദനവും വേദിയുമേകി എടപ്പാളിലെ പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന എം.ടി. വേണുവിന്റെ ഓർമ്മക്കായി നടന്ന ആറാമത് സാഹിത്യോത്സവം സമാപിച്ചു.
സമാപന സമ്മേളനം വി.എസ്. ജോയ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കഥ, കവിതാ മത്സരവിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി അധ്യക്ഷയായി. എം.ടി. വേണു പുരസ്‌കാരം ഫോട്ടോഗ്രാഫർ ഉത്തമൻ കാടഞ്ചേരിക്ക് രാധാലക്ഷ്മി അമ്മ സമ്മാനിച്ചു.
ഉപകരണസംഗീതാധ്യാപകൻ ഒതളൂർ കൃഷ്ണൻകുട്ടി, വയലിനിസ്റ്റ് എൻ.കെ. സുബ്രഹ്മണ്യൻ, എഴുത്തുകാരി മുർഷിദ പൊന്നാനി, തിരുവാതിരക്കളി കലാകാരി പാറുക്കുട്ടിഅമ്മ, കഥാകൃത്ത് ഡോ. രജീന റഹ്മാൻ എന്നിവരെ ആദരിച്ചു.
രാവിലെ നടന്ന ഉദ്ഘാടനസമ്മേളനം സാഹിത്യകാരൻ രാമകൃഷ്ണൻ കുമരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ഹരിയാനന്ദകുമാർ അധ്യക്ഷത വഹിച്ചു. നിസരി മേനോൻ, സുമേഷ് നിഹാരിക, ഹുസൈൻ തട്ടത്താഴത്ത്, ധന്യ ഉണ്ണികൃഷ്ണൻ, വി.കെ.ടി. വിനു, രേഖ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
പുതിയ എഴുത്തുകാരുടെ രചനകളുടെ അവതരണവും ചർച്ചയുമുണ്ടായി. മുൻ അവാർഡ് ജേതാക്കളായ അച്യുതൻ രംഗസൂര്യ, എം.ടി. രവീന്ദ്രൻ, ടി.വി.എം. അലി, തവനൂർ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
സാഹിത്യസദസിൽ ജയേന്ദ്രൻ മേലഴിയം, അഭിലാഷ് എടപ്പാൾ, പ്രിയങ്ക പവിത്രൻ, ജിൻസി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Published: 27 Oct 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented