എടപ്പാൾ : പന്നിയൂർ വരാഹമൂർത്തി ഭൂമിദേവീക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ കാസർകോഡ് ചിന്മയമിഷൻ സ്വാമി തത്ത്വാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ സമ്പൂർണ ഭഗവദ് ഗീതാപാരായണം നടന്നു. രാവിലെ പൂർണകുംഭത്തോടെയാണ് സ്വാമിയെ വരവേറ്റത്. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽപൂജകളുമുണ്ടായി.

To advertise here,