തൊമ്മൻകുത്ത് : ആനചാടിക്കുത്തിനുസമീപം സഞ്ചാരികളുടെ വാഹനം തൂണിലിടിച്ച് ആറ് പേർക്ക് പരിക്ക്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം.

To advertise here,

 

ആനചാടിക്കുത്ത് കണ്ട് തിരിച്ചുവരുമ്പോൾ മണിയൻസിറ്റിക്ക് മുകളിലെ അപകടവളവിൽ നിയന്ത്രണംനഷ്ടപ്പെട്ട മിനി വാൻ സോളാർ വൈദ്യുതത്തൂണിൽ ഇടിച്ചു മറിയുകയായിരുന്നു. തൃശ്ശൂർ സ്വദേശി കറുകപ്പിള്ളിൽ കെ.വി. ബിജു, പിഴക് സ്വദേശി അബ്രഹാം ഇരുവേലികുന്നേൽ, മൈലക്കൊമ്പ് സ്വദേശി അഡ്വ: ഷാജൻ ഇടവഴിക്കൽ, കുമാരമംഗലം സ്വദേശി രാമകൃഷ്ണൻ അറയ്ക്കൽ, തടിയമ്പാട് സ്വദേശികളായ ജോസ് കിഴക്കേടത്ത്, സണ്ണി കൂത്തനാപിള്ളിൽ എന്നിവർക്കാണ് പരിക്ക്.