വണ്ടിപ്പെരിയാർ : മണ്ഡലകാല തീർഥാടനത്തിനായി കാനനപാത ഒരുങ്ങി. സത്രം, പുല്ല്മേട്, സീതക്കുളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഭക്തർക്കായി അടിസ്ഥാനസൗകര്യം ഒരുക്കി. സത്രം, ഇരിപ്പുപാറ, സീതക്കുളം, സീറോ പോയിൻ്റ്, കഴുതക്കുഴി എന്നിവിടങ്ങളിൽ വനംവകുപ്പ് കുടിവെള്ളം വിതരണം ചെയ്യും. ശീതളപാനീയവും പഴവർഗങ്ങളും വിൽപ്പന നടത്തും.

To advertise here,

 

പുല്ല്മേട്ടിൽ ഉച്ചയ്ക്ക് കഞ്ഞി നൽകും. പുല്ല്മേട്ടിൽ ഒരു ഡോക്ടറും നഴ്‌സും ആംബുലൻസും അടങ്ങുന്ന ഏഴംഗ മെഡിക്കൽസംഘം ഉണ്ടായിരിക്കും. സി.പി.ആർ. നൽകുന്ന യന്ത്രസൗകര്യം ഉണ്ടാകും. സത്രം മുതൽ സന്നിധാനത്തിന് സമീപം വരെ നാൽപതോളം ഇക്കോ ഗാർഡുകളെ വിന്യസിക്കും.