അടിമാലി : കുട്ടികളുടെ നന്മയും നിഷ്കളങ്കതയും ലോകത്തിന് മാതൃകയാകുന്ന ദിനം കൂടിയാണ് ശിശുദിനം. അടിമാലി പന്ത്രണ്ടാംമൈൽ അങ്കണവാടിയിലെ കുട്ടികൾ തങ്ങളുടെ ചെറുസമ്പാദ്യം കോഴിക്കോട്ടെ എസ്.എം.എ. രോഗബാധിതരായ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നൽകി മാതൃകയായിരിക്കുകയാണ്.
അങ്കണവാടിയിൽ ഒരുവർഷം മുൻപാണ് പാവപ്പെട്ടവർക്ക് ധനസഹായം നൽകുന്നതിനായി കുടുക്ക സമ്പാദ്യ പദ്ധതി ആരംഭിച്ചത്. നാണയങ്ങളും ചെറിയ നോട്ടുകളുമായി കുട്ടികൾ നിറയ്ക്കുന്ന കുടുക്കയിലെ തുക എല്ലാ ശിശുദിനത്തിനും കൈമാറും. പദ്ധതി ആരംഭിച്ചതിനുശേഷം ആദ്യത്തെ ശിശുദിനമായിരുന്നു ശനിയാഴ്ച.
ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കോയ അമ്പാട്ടിന്, അധ്യാപിക മേരി തോമസിന്റെ നേതൃത്വത്തിൽ കുടുക്ക നിക്ഷേപത്തുക കൈമാറി. കോയ ആ തുക കുട്ടികളുടെ പിതാവ് പി.ഡി. അരുണിന്റെ അക്കൗണ്ടിലേക്ക് അയച്ചു.
Published: 15 Nov 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented