വേങ്ങര : ‘നിർമലം, പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി വേങ്ങരയിലെ വാർഡുകളിൽ ജനകീയ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വാർഡുകളിൽ തിരഞ്ഞെടുത്ത പ്രദേശങ്ങൾ ജനകീയ പങ്കാളിത്തത്തോടെ മാലിന്യമുക്തമാക്കുന്നതാണ് പരിപാടി.

To advertise here,

17-ാം വാർഡിലെ പരപ്പിൽപ്പാറ പ്രദേശം വാർഡംഗം സബ്‌ന ഇബ്രാഹീമിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെ ശുചീകരിച്ചു. കൊളങ്ങര ആലി, അബ്ദുറഹ്‌മാൻ, ചെമ്പൻ ഹമീദ്, ചെള്ളി അവറാൻകുട്ടി, ഇബ്രാഹീം അടക്കാപുര, കെ. യൂനുസ്, കുറുക്കൻ മുഹമ്മദ് തുടങ്ങിയവർ നേതൃത്വംനൽകി.