അറക്കുളം : എട്ട് വർഷമായി അറക്കുളം-അറക്കുളം പഴയപള്ളി റോഡ് തകർന്നിട്ട്. ഇപ്പോൾ തരിപ്പണമായി. പുനരുദ്ധാരണത്തിന് നടപടിയില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദിവസേന നൂറുകണക്കിനാളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.നൂറുവർഷം പഴക്കമുള്ള അറക്കുളം പഴയപള്ളി, സെയ്ന്റ് തോമസ് സ്‌കൂൾ, മൂലമറ്റം സെയ്ന്റ് ജോസഫ് കോളേജ്, അറക്കുളം സർക്കാർ ആശുപത്രി, മൂന്നുങ്കവയൽ ഗ്യാസ് ഏജൻസി, ഓൾഡ് ഏജ് ഹോം, സെയ്ന്റ് മേരീസ് സ്കൂൾ, സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന പാതയാണിത്.
ഇലപ്പള്ളി, എടാട്, പുള്ളിക്കാനം വാഗമൺ എന്നീ സ്ഥലങ്ങളിലേക്ക് എത്താവുന്ന റോഡിന്റെ ശോച്യാവസ്ഥ വിദ്യാർഥികളെയും രോഗികളെയും നാട്ടുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.വർഷങ്ങളായി റോഡിന്റെ അറ്റകുറ്റപ്പണികൾ പോലുംനടത്താറില്ല. റോഡ് തകർന്നതുമൂലം വാഹനയാത്രയും കാൽനടയാത്രയും ഒരുപോലെ ദുഷ്കരമാണ്. ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Published: 09 Nov 2026, 12:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented