വണ്ടൂർ : പാറശ്ശേരി വാൽതൊടിക നഫീസയുടെ ചികിത്സാസഹായനിധിയിലേക്ക് സി.പി.എം. നടുവത്ത് ബ്രാഞ്ച് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പുന്നപ്പാല ലോക്കൽ കമ്മിറ്റിയംഗം കെ.പി. ഭാസ്കരൻ ഉദ്ഘാടനംചെയ്തു.
ബ്രാഞ്ച് സെക്രട്ടറി വി. ലുക്മാൻ അധ്യക്ഷതവഹിച്ചു. ബിരിയാണി തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.
എ.കെ.ജി. നഗറിലെ കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള പാചകസംഘത്തിന്റെ സൗജന്യസേവനം ലഭിച്ചു. 2500-ഓളം ബിരിയാണിപ്പൊതികൾ വിതരണംചെയ്തു. എൻ.ടി. പ്രമോദ്, ടി. വേലായുധൻ, കെ. ഷംസുദ്ദീൻ, പി. ജംഷിദ് ബാബു, ടി. ഷെർമിളാദേവി, ഷെർമിള ചക്കാലപ്പറമ്പ്, ജയമാലിനി, ശോഭ പാറശ്ശേരി, പഞ്ചായത്തംഗങ്ങളായ വി.കെ. ബേബി, പി. നാരായണൻ, പി.കെ. ഷിനിമോൾ എന്നിവർ സംസാരിച്ചു.
Published: 09 Nov 2026, 12:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented