ചെറുതോണി : പാലാ സെയ്ന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ബിഗ് ബാഷ് സിവിൽ സർവീസ് ടൂർണമെന്റ് സീസൺ ഒന്നിൽ ജില്ലാ സിവിൽ സർവീസ് ടീം ചാമ്പ്യന്മാരായി. ഇടുക്കിയും കെ.എസ്.ആർ.ടി.സി. ടീമും തമ്മിൽ നടന്ന ആവേശകരമായ ഫൈനലിൽ മൂന്ന് വിക്കറ്റിന് കെ.എസ്.ആർ.ടി.സി.യെ പരാജയപ്പെടുത്തിയാണ് ഇടുക്കി കിരീടം നേടിയത്.

To advertise here,

 

മേയ് ഒൻപത്, ഒക്ടോബർ രണ്ട്, നവംബർ ആറ് തീയതികളിലായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കോട്ടയം ജില്ല മൂന്നാംസ്ഥാനം നേടി.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി അമരാവതി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പി.വിവേകിനെയും മികച്ച ബാറ്ററായി കൊന്നത്തടി പഞ്ചായത്തിലെ ബിമോൻ പി.ബേബിയെയും മികച്ച ബൗളറായി കെ.എസ്.ആർ.ടി.സി. ടീമിലെ നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നുള്ള വിനോദ് കല്ലിയെയും തിരഞ്ഞെടുത്തു.