തീരദേശറോഡ് നവീകരണത്തിന് 5.49 കോടി രൂപയും അനുവദിച്ചു
എരമംഗലം : കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കൈനിറച്ചുനൽകി സംസ്ഥാന സർക്കാർ. പൊന്നാനി നിയോജകമണ്ഡലത്തിൽ 13.49 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം.
പെരുമ്പടപ്പ് പഞ്ചായത്ത് ചെറവല്ലൂർ ബണ്ട് റോഡിന് എട്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നേരത്തേ സംസ്ഥാന സർക്കാർ രണ്ടുഘട്ടമായി 11 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി എട്ടുകോടി രൂപയിൽ ടെൻഡർ എടുത്തു നിർമാണം തുടങ്ങുകയും ചെയ്തിരുന്നു.
എന്നാൽ ചീഫ് ടെക്നിക്കൽ എക്സാമിനർ പരിശോധന നടത്തിയപ്പോൾ എട്ടുകോടി രൂപ മതിയെന്ന് നിർദേശം നൽകിയതിനെത്തുടർന്ന് എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യുകയായിരുന്നു.
റിവേഴ്സ് എസ്റ്റിമേറ്റ് പ്രകാരമാണ് എട്ടുകോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ അനുവദിച്ചത്. ചെറവല്ലൂർ ബണ്ട് റോഡ് പദ്ധതി റിവേഴ്സ് എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതോടെ നിർമാണത്തിന്റെ സ്തംഭനാവസ്ഥ ഇതോടെ നീങ്ങി. തീരദേശ റോഡുകളുടെ നവീകരണത്തിനായി പൊന്നാനി മണ്ഡലത്തിൽ 5.49 കോടി രൂപയും അനുവദിച്ചു.
കോടതിപ്പടി പഴയ ജങ്കാർ-ബീച്ച് റോഡ് 1.44 കോടി രൂപ, തഖ്വ മസ്ജിദ്-ലൈറ്റ് ഹൗസ് റോഡ് 36 ലക്ഷം രൂപ, മാളിയേക്കൽ ബീച്ച്-പുതുപൊന്നാനി റോഡ് 62 ലക്ഷം രൂപ, സലാമത്ത് മദ്രസ റോഡ് 76 ലക്ഷം രൂപ, നാലാംകല്ല്-മുല്ലറോഡ് 30 ലക്ഷം രൂപ, കിണർ-ഹാജിയാർ റോഡ് 43 ലക്ഷം രൂപ, വെളിയങ്കോട് ചക്കരമാക്കൽ റോഡ് 83 ലക്ഷം രൂപ, ആശുപത്രി-ബീച്ച് റോഡ് നവീകരണം 75 ലക്ഷം രൂപ ഉൾപ്പെടെ 5.49 കോടി രൂപ അനുവദിച്ചു. ചെറവല്ലൂർ ബണ്ട് റോഡ് നിർമാണവും റോഡ് നവീകരണ പദ്ധതികൾ ഉൾപ്പെടെ സമയബന്ധിതമായി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. പറഞ്ഞു.
Published: 07 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented