ഒരു മണിക്കൂർ ഗതാഗതം മന്ദഗതിയിലായി
കൊളത്തൂർ : കൊളത്തൂർ സ്റ്റേഷൻപടി ക്രൗൺപ്ലാസയ്ക്ക് സമീപം റോഡ് വികസനപ്രവൃത്തികൾക്കിടെ കെ.എസ്.ഇ.ബി.യുടെ കേബിൾ മാറ്റുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലായി പൈപ്പുലൈൻ തകരാറിലായി.
ഇതോടെ ജലവിതരണം തടസ്സപ്പെടുകയും റോഡിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്തു. ഇതേ തുടർന്ന് ഒരുമണിക്കൂറിലധികം സമയം ഗതാഗതം മുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രസിഡന്റ് കെ.പി. ഹംസ, വൈസ് പ്രസിഡന്റ് എം.ടി. നഫ്ല, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അബ്ബാസ് വാതുക്കാട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. ഹംസ, മെമ്പർ യൂസഫ് ആലുങ്ങൽ എന്നിവർ സ്ഥലത്തെത്തി.
വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ എം. ആഷിഖ്, ഓവർസിയർ പി. സുധി, പ്ലാന്റ് ഓപ്പറേറ്റർ ലബീബ് എന്നിവരുമായി അടിയന്തരചർച്ച നടത്തി.
തകരാറിലായ മൂന്ന് സ്ഥലങ്ങളിലേയും പൈപ്പുലൈൻ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി നാളെതന്നെ കൊളത്തൂർ ഭാഗത്തേക്കുള്ള ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഉറപ്പുനൽകി.
Published: 06 Nov 2026, 03:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented