ചങ്ങരംകുളം : എം.സി.സി. വളയംകുളം ഓണാഘോഷംനടത്തി. നാടക പ്രവർത്തകൻ രാമകൃഷ്ണൻ അയിലക്കാട് ഉദ്ഘാടനം ചെയ്തു. വി. സുബ്രഹ്മണ്യൻ അധ്യക്ഷനായി. സി.എസ്. മോഹൻദാസ്, പി.പി. അഷറഫ്, സുനിൽ വളയംകുളം, കെ.വി. ഷഹീർ, പി.പി. ഖാലിദ്, കെ. അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു. പൂക്കളം, കലാപരിപാടികൾ, ഓണക്കളികൾ എന്നിവയും ഉണ്ടായി.
എടപ്പാൾ : എടപ്പാൾ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള അയിലക്കാട് കിരണം ബഡ്സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ബഡ്സ് വാരാഘോഷവും ഓണപ്പരിപാടികളും സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനംചെയ്തു. കെ.വി. മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു. ക്ഷമ റഫീഖ്, സിദ്ദിഖ് മൗലവി അയിലക്കാട്, മുരളി മേലേപ്പാട്ട്, യൂസുഫ്, പി. ദിനേശൻ, കെ. അശ്റഫ്, സുനി തട്ടാൻപടി, പ്രവീണ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ പൊതു ഇട സന്ദർശനം അവബോധ ക്ലാസ്, ഉല്ലാസയാത്ര, രക്ഷാകർത്തൃസംഗമം എന്നിവയും പി.ടി.എ. പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓണം മിലാദ്സ്നേഹസമ്മാന വിതരണവുമുണ്ടായി.
തവനൂർ : വന്ദന ക്ലബ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഓണച്ചന്ത, പ്രതീക്ഷാഭവൻ, നിർഭയ ഹോം, റെസ്‌ക്യൂ ഹോം, ചിൽഡ്രൻസ് ഹോം, മഹിളാമന്ദിരം എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഓണസ്സദ്യ, കലാപരിപാടികൾ, വടംവലി, വിവിധ മത്സരങ്ങൾ എന്നിവ നടത്തി.
പ്രസിഡന്റ് ടി. ശശിധരൻ ഉദ്ഘാടനംചെയ്തു. എ.പി. സുബ്രു അധ്യക്ഷതവഹിച്ചു. വി. പരമേശ്വരൻ, എ.പി. അനിൽകുമാർ, മണി വെള്ളയിൽ, കെ. മണി, പി.ആർ. സദാനന്ദൻ, കെ.പി. ഉദയകുമാർ, കെ. കുമാരൻ എന്നിവർ പ്രസംഗിച്ചു.
Published: 29 Aug 2026, 12:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented