വന്ധ്യംകരണ നടപടികളും എങ്ങുമെത്തിയില്ല
മമ്പാട് : പഞ്ചായത്തിൽ തെരുവുനായശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യം. വിവിധ ഇടങ്ങളിൽ തെരുവുനായശല്യം ദിനേന വർധിക്കുന്ന സാഹചര്യത്തിലാണിത്. നിലവിൽ പൊതു ഇടങ്ങളിലും മറ്റും തമ്പടിക്കുന്ന നായ്ക്കൾ ജീവന് ഭീഷണിയാകുന്നതായി നാട്ടുകാർ പറയുന്നു. മമ്പാട് ഫ്രണ്ട്സ് മൈതാനിയിൽ തമ്പടിക്കുന്ന നായ്ക്കൂട്ടം പ്രഭാതസവാരിക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും തെരുവുനായശല്യം ഏറി. ഇവ രാത്രികാലങ്ങളിലും മറ്റും വീട്ടുവരാന്തകളിൽ കയറിക്കൂടുന്നുവെന്നും വളർത്തുജീവികളെ ആക്രമിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയും പരാക്രമങ്ങളേറി. തെരുവുനായ്ക്കൾക്ക് പേവിഷബാധക്കെതിരായ കുത്തിവെപ്പ് കാര്യക്ഷമമായി നൽകാൻപോലും അധികൃതർക്കാകുന്നില്ല. അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ സമഗ്രവിലയിരുത്തൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തി. നടപടിക്രമങ്ങൾ പഠിച്ച് വിലയിരുത്തുകയും വന്ധ്യംകരണകേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി അധികൃതർ കഴിഞ്ഞ ജൂണിൽ ബാലുശ്ശേരി പനങ്ങാട് പഞ്ചായത്ത് സന്ദർശിക്കുകയും ചെയ്തു. ആവശ്യമായ സ്ഥലം വിലകൊടുത്തുവാങ്ങി പദ്ധതിയൊരുക്കാനായിരുന്നു തീരുമാനം. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ തുടങ്ങുന്ന കേന്ദ്രത്തിനുള്ള 90 ശതമാനം വിഹിതവും ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന ഉറപ്പും അധികൃതർ നൽകിയിരുന്നു. സമീപ പഞ്ചായത്തുകൾക്കുകൂടി ഈ കേന്ദ്രം പ്രയോജനപ്പെടുത്താനാകുമെന്നും ജില്ലയിലെ ആദ്യകേന്ദ്രം ഇതാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം ഓടായിക്കലിൽ അനുയോജ്യസ്ഥലം കണ്ടെത്തിയെങ്കിലും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.
Published: 11 Nov 2026, 03:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented