ഷീറ്റുകൾ യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്യും
പൊന്നാനി : ചമ്രവട്ടം റെഗുലേറ്ററിൽ ജലം സംഭരിക്കുന്നതിന്റെ ഭാഗമായുള്ള ഷീറ്റ് പൈലിങ് പ്രവൃത്തികൾ ഡിസംബറിൽ പുനരാരംഭിക്കും.
2012-ൽ യാഥാർഥ്യമായ പദ്ധതിയിലെ റെഗുലേറ്ററിന്റെ മധ്യഭാഗത്തെ ഏതാനും ഷട്ടറുകൾക്കിടയിലൂടെ ചോർച്ച കാരണം പുഴയിൽ ജലസംഭരണം പരാജയമാവുകയായിരുന്നു.
റെഗുലേറ്ററിന്റെ ഷീറ്റ് പൈലിങ്ങിനടിയിലൂടെ മണ്ണൊലിച്ചുപോയതുമൂലമുണ്ടായ ചോർച്ചയാണ് ജലസംഭരണത്തിന് തടസ്സമായത്. ചോർച്ച പരിഹരിക്കാൻ കഴിഞ്ഞ മൂന്നു വർഷമായി 11.2 മീറ്റർ ആഴത്തിൽ ഷീറ്റ് പൈലിങ് ആരംഭിച്ചിട്ടുണ്ട്.
ഇത് അഞ്ഞൂറു മീറ്ററോളം പൂർത്തിയായിക്കഴിഞ്ഞു. ചൈനയിൽനിന്നുള്ള ഷീറ്റുകളാണ് ഇതിനായി ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഏതാനും മാസങ്ങളായി ബി.ഐ.എസ്. സർട്ടിഫിക്കേഷൻ പ്രശ്നം കാരണം ചൈനയിൽനിന്ന് ഷീറ്റ് പൈലുകൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്.
യൂറോപ്പിൽ നിന്നോ യു.എ.ഇ.യിൽനിന്നോ ഇറക്കുമതി ചെയ്യും
ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള എഴുപത് ഷട്ടറുകളോടുകൂടിയ ചമ്രവട്ടം റെഗുലേറ്ററിന്റെ അഞ്ഞൂറു മീറ്ററോളം ഷീറ്റ് പൈലിങ് പൂർത്തിയായി.
ബാക്കിയുള്ള ഭാഗം പൂർത്തീകരിക്കുന്നതിനുള്ള ഷീറ്റ് പൈലുകളാണ് യൂറോപ്പിൽനിന്നോ യു.എ.ഇ.യിൽനിന്നോ ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.
യൂറോപ്പിലെയും യു.എ.ഇ.യിലെയും വിലനിലവാരം സർക്കാരിനു സമർപ്പിച്ചു.
ഇത് താരതമ്യം ചെയ്ത ശേഷമായിരിക്കും ഇറക്കുമതി ചെയ്യുകയെന്ന് ചമ്രവട്ടം റെഗുലേറ്റർ ബ്രിഡ്ജ് അധികൃതർ അറിയിച്ചു.
സമുദ്രനിരപ്പിൽനിന്ന് നാലു മീറ്റർ ഉയരത്തിലും ഒരു കിലോമീറ്റർ വീതിയിലും പദ്ധതിപ്രദേശമായ നരിപ്പറമ്പിൽനിന്ന് കുറ്റിപ്പുറം വരെ 13 കിലോമീറ്റർ നീളത്തിലും ജലം സംഭരിക്കാവുന്ന പദ്ധതി യാഥാർത്ഥ്യമായാൽ തിരൂർ, പൊന്നാനി നഗരസഭകളിലെയും ഒൻപത് പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനും കാർഷികാഭിവൃദ്ധിക്കും പരിഹാരമാവുമെന്നാണ് വിലയിരുത്തുന്നത്.
Published: 13 Nov 2026, 02:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented