തിരൂർ : ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുമ്പോൾ സൈദ്ധാന്തികമായി നാം തിരുത്താൻ തയ്യാറാകണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു.

To advertise here,

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് 80-ാം വാർഷികത്തോടനുബന്ധിച്ച് തിരൂരിൽ സംഘടിപ്പിച്ച ‘ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി- ജീവിതവും ദർശനവും’ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച്, എ.പി. അസ്‌ലം ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് അക്കാദമിക് കോഡിനേറ്റർ ഡോ. സി.എം. സാബിർ നവാസ്, എം. സലാഹുദ്ദീൻ മദനി, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എൻ.എം. സലീം ഫാറൂഖി, പി.എ. ബാവ, പി.പി. അബ്ദുറഹ്മാൻ, ഡോ. എം.എ.എം. ബാവ, എൻ. കുഞ്ഞിപ്പ, വി.പി. അഹമ്മദ്കുട്ടി മദനി, സൈനുദ്ദീൻ മുണ്ടേക്കാട്ട്, ഉബൈദുള്ള താനാളൂർ എന്നിവർ പ്രസംഗിച്ചു.

കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യാതിഥിയായി. ഡോ. ഷാനവാസ് പറവണ്ണ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, എം.എം. അക്ബർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഉബൈദുല്ല താനാളൂർ, ആബിദ് മദനി, സി.പി. കുഞ്ഞഹമ്മദ് മദനി, അബ്ദുൽ മജീദ് മദനി, അബ്ദുസ്സലാം മദനി എന്നിവരെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

വൈകീട്ട് നടന്ന രണ്ടാമത്തെ സെഷൻ ഡോ. സി. മുഹമ്മദ് റാഫിയുടെ ആമുഖഭാഷണത്തോടെ ആരംഭിച്ചു. ടി. അബ്ദുൽ ഖാദിർ സുല്ലമി അധ്യക്ഷത വഹിച്ചു.

ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഡോ. ജാബിർ അമാനി, ഡോ. സി. മുഹമ്മദ് അൻസാരി, ഡോ. കെ. അബ്ദുനാസർ, പ്രൊഫ. മുനീർ മദനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ജാസിർ രണ്ടത്താണി, ഡോ. സി.കെ. മുഹമ്മദ് ബഷീർ, കെ.പി. മുഹമ്മദ് കുട്ടി മദനി ഇട്ടിലാക്കൽ എന്നിവർ പ്രസംഗിച്ചു.

മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ 80-ാം വാർഷിക പഞ്ചദിന മെഗാ കോൺഫറൻസ് ഡിസംബർ ഒൻപത് മുതൽ 13 വരെ പുളിക്കൽ എം.സി.സി. നഗറിൽ നടക്കും.

നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.