ഉത്സവാന്തരീക്ഷത്തിൽ പ്രതീക്ഷ ബഡ്‌സ് സ്‌പെഷ്യൽസ്‌കൂൾ ഞാറുനടീൽ ഉത്സവം

To advertise here,

മലപ്പുറം : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങളെയും കൃഷിയെയുംകുറിച്ച് വേറിട്ട പഠനാനുഭവം ലക്ഷ്യമാക്കി പ്രതീക്ഷ ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ ഞാറുനടീൽ ഉത്സവം. രണ്ട് ഏക്കറോളം വയലിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും ആവേശത്തോടെ പങ്കാളികളായി.

പൂക്കോട്ടൂർ ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്നുനടത്തുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് അഗ്രിക്കൾച്ചർ തെറാപ്പിയിലുള്ള പരിശീലനംകൂടി ലക്ഷ്യമാക്കിയാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്.

ഞാറുനടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീസ കോടാലി അധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ജംഷാദ്, സ്ഥിരംസമിതി അധ്യക്ഷരായ വി. ആരിഫ, ലുത്ഫ ബീഗം, പഞ്ചായത്തംഗങ്ങളായ മൻസൂർ ബാബു, റിയാസ് ഉണ്ണിമാൻ, ഫസീല, ഫാത്തിമത്ത് സുഹ്‌റ, അഹമ്മദ് യാസർ, പി.ടി.എ. പ്രസിഡന്റ് ഉസ്‌മാൻ അരീക്കാടൻ, പ്രഥമാധ്യാപകൻ കെ.എം. റിയാസ്, അധ്യാപിക ഫാത്തിമത്ത് സുഹ്‌റ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്തംഗവും കർഷകനുമായ മൻസൂർ ബാബു സൗജന്യമായി വിട്ടുനൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് നെൽക്കൃഷിയൊരുക്കുന്നത്.