
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) 4-ാമത് മലപ്പുറം ജില്ലാ കലാമേളയ്ക്ക് പെരിന്തൽമണ്ണയിൽ തുടക്കമായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗം പ്രൊഫ. എം.എം. നാരായണൻ കലാമേള ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം വർക്കിങ് ചെയർമാർ എം.കെ. ശ്രീധരൻ അധ്യക്ഷനായി.
ഉദ്ഘാടനവേദിയിൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരജേതാവ് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, നൃത്താചാര്യൻ വി. പത്മനാഭൻ എന്നിവരെ ആദരിച്ചു. മേളയുടെ ലോഗോ ഡിസൈൻചെയ്ത വിനോദ് പൂക്കൊളത്തൂരിനെയും ചടങ്ങിൽ ആദരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ വർണശബളമായ വിളംബരജാഥയും നടന്നു. നഗരസഭാ കൗൺസിലർ അജിൽകുമാർ, കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. ദാമോദരൻ, എം.കെ. ദേവകി, ജനറൽ കൺവീനർ പത്മനാഭൻ കോട്ടയ്ക്കൽ, വർക്കിംങ് ജനറൽ കൺവീനർ എം. ശങ്കരൻകുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വിളംബരജാഥയ്ക്ക് എം. യശോധരൻ, കെ. വാസുദേവൻ, പി. സുജാത, ശോഭന, കെ. പങ്കജാക്ഷൻ, സി. ശശികുമാർ, അശ്വിനികുമാർ, കെ.ജി. മോഹനൻ എന്നിവർ നേതൃത്വംനൽകി.
Content Highlights: The fourth KSSPU Malappuram district arts festival kicked off in Perinthalmanna with a colourful procession and inaugural ceremony.
Published: 28 Nov 2026, 10:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented