
തിരൂർ: വൈ.എം.സി. എ അഖില കേരള ചിത്രരചനാമത്സരം മലപ്പുറം ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ വെച്ച് നടത്തി.എൻ്റെ സ്വപ്നത്തിലെ ഭൂമി " എന്ന വിഷയത്തെ അധികരിച്ചാണ് മത്സരം .അഞ്ച് വയസ്സു വരെ കാറ്റഗറി ഒന്ന്,ആറ് മുതൽ ഒൻപത് വയസ്സുവരെ -കാറ്റഗറിരണ്ട്,പത്ത് വയസ്സുമുതൽ12 വയസ്സ് വരെ- കാറ്റഗറി മൂന്ന് 13വയസ്സ്മുതൽ15 വയസ്സ് വരെകാറ്റഗറി നാല് എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത് .കാറ്റഗറി ഒന്നിന് കളറിങ് മത്സരമാണ്.
മലപ്പുറം ജില്ലയിലെ മലപ്പുറം ക്രിസ്ത്യൻ മിഷൻ സ്കൂൾ ,തിരൂർ ജി.എം.യു. പി. സ്കൂൾ ,അങ്ങാടിപ്പുറം സെൻ്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പുത്തനങ്ങാടി , തേഞ്ഞിപ്പലംകാലിക്കറ്റ് സർവ്വകലാശാല എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരം നടന്നത്.സംസ്ഥാനതലത്തിൽ ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 7000 രൂപ5000 രൂപ3000 രൂപ എന്നിങ്ങനെ ക്യാഷ് അവർഡും സർട്ടിഫിക്കറ്റുമാണ് സമ്മാനം.
മലപ്പുറം സബ്റീജിയൺ തല ഉദ്ഘാടനം തിരൂർ ജി.എം.യു.പി .സ്കൂളിൽ പ്രശസ്ത ചിത്രകാരൻ മനോജ് പൂളക്കൽ ഉദ്ഘാടനം ചെയ്തു.ജോളി തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.മലപ്പുറം സബ് റീജിയൺ ചെയർമാൻ മനോജ് ജോസ് , തിരൂർ നഗരസഭാ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി, എം.ഐ.ജേക്കബ്, ഷാജി ജോർജ്ജ്, സേവ്യർചിത്രകൂടം, ജെ.വി.റിജിൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: The YMCA All-Kerala Painting Competition on the theme My Dream Earth was held across various centres in Malappuram district.
Published: 28 Nov 2026, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented