തിരുനാവായ: കോൺഗ്രസ്സിലെ തമ്മിലടിയും പടലപ്പിണക്കവും മൂലം കേരളത്തിലെ ഭരണം നിശ്ചലമായിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ. ബി.ജെ.പി. വെസ്റ്റ് ജില്ലാ നേതൃയോഗം തിരുനാവായയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധവും ഉലഞ്ഞിരിക്കുകയാണ്. ലീഗിന് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയാണ്. കെ.സി. വേണുഗോപാൽ ലീഗിനോട് പക വീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ദീപ പുഴയ്ക്കൽ അധ്യക്ഷയായി. മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് ബാബു, പ്രദീഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.
Content Highlights: BJP State Vice President V. Unnikrishnan stated that internal conflicts within the Congress party have brought governance in Kerala to a standstill.
Published: 28 Nov 2026, 09:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented