
പരപ്പനങ്ങാടി: സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ‘ക്ലീൻ ഷോട്ട് 2.0’ പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെ നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ചെട്ടിപ്പടിയിൽ ആരോഗ്യവകുപ്പ് രാത്രികാല മിന്നൽപ്പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രി നടന്ന പരിശോധനയിൽ ചെട്ടിപ്പടിയിലെ പ്രമുഖ ഭക്ഷണശാലയുമായി ബന്ധപ്പെട്ട 15 വിവിധ ഭക്ഷണവിതരണ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ഭക്ഷണശാലയിലെ ജീവനക്കാർക്ക് ആവശ്യമായ വൈദ്യപരിശോധനകൾ നടത്താതെയാണ് ഹെൽത്ത് കാർഡുകൾ നൽകിയതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. രണ്ട് ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ പിടിച്ചെടുത്തു. ഹെൽത്ത് കാർഡ് അനുവദിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
ക്രമക്കേട് തെളിഞ്ഞാൽ മുഴുവൻ ഹെൽത്ത് കാർഡുകളും പിടിച്ചെടുത്ത് തുടർനടപടികൾ സ്വീകരിക്കും. പെരുവള്ളൂർ ഹെൽത്ത് സൂപ്പർവൈസർ കെ.എം. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നെടുവ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ റീന നായർ, പരപ്പനങ്ങാടി എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ റസാഖ്, തേഞ്ഞിപ്പലം ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജലീൽ, പ്രസീത, ഡ്രൈവർ നിതിൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും, കുടിവെള്ള പരിശോധനാ റിപ്പോർട്ട്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കെതിരേ പിഴയും അടച്ചുപൂട്ടലും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും നെടുവ സി.എച്ച്.സി മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
Content Highlights: The Health Department inspected eateries in Parappanangadi under Clean Shot 2.0 and seized irregular health cards.
Published: 28 Nov 2026, 06:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented