
കൊളത്തൂർ: പൊതുവിദ്യാഭ്യാസ മേഖലയിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കടുങ്ങപുരം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 46 ബെഞ്ചുകളുടെയും ഡെസ്കുകളുടെയും കൈമാറ്റം നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷൻ അംഗം സി.സുകുമാരൻ ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനൊപ്പം ക്ലാസ് മുറികളിലെ സൗകര്യങ്ങൾ ആധുനികവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇരിപ്പിടങ്ങൾ ലഭ്യമാക്കിയത്. സ്കൂളിൻ്റെ അറ്റകുറ്റപ്പണികൾക്കായി ജില്ലാ പഞ്ചായത്ത് 6 ലക്ഷം രൂപ അനുവദിച്ചതായും, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ ചുറ്റുമതിൽ നിർമാണത്തിന് ആവശ്യമായ ഫണ്ട് ഉടൻ ലഭ്യമാക്കുമെന്നും ചടങ്ങിൽ സംസാരിക്കവെ ജില്ലാപഞ്ചായത്തംഗം സി.സുകുമാരൻ അറിയിച്ചു. പി.ടി.എ. പ്രസിഡൻ്റ് കരുവാടി കുഞ്ഞാപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ കെ.പി. അബ്ദുൽ ഗഫൂർ, പ്രിൻസിപ്പൽ ടി.കെ.മിനി ഷഹീദ, പ്രഥമാധ്യാപിക കെ.ജി. അനുപമ എന്നിവർ സംസാരിച്ചു.
Content Highlights: Kadungapuram GHSS receives 46 sets of benches and desks along with repair funds from the Malappuram district panchayat to upgrade school facilities.
Published: 28 Nov 2026, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented