നിലമ്പൂർ: നിലമ്പൂർ പോലീസ് ക്യാമ്പിൽ നിർമാണം പൂർത്തിയാക്കിയ കാൻ്റീൻ മലപ്പുറം എം.എസ്.പി. കമാണ്ടൻ്റ് കെ. സലിം ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടും അവരുടെ ശ്രമദാനത്തിലും നിർമാണം പുർത്തിയാക്കിയ വായനശാലയുടെ ഉദ്ഘാടനവും കമാണ്ടൻ്റ് കെ. സലീം നിർവ്വഹിച്ചു. ഡെപ്യൂട്ടി കമാണ്ടന്റ് കെ.വി. രാജേഷ് മുഖ്യാതിഥി ആയി. ഇൻസ്‌പെക്ടർ കെ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ സതീശൻ ശൂരനാട്, അസിസ്റ്റന്റ് കമാണ്ടന്റുമാരായ കുഞ്ഞുമോൻ, ബഷീർ, ഇൻസ്പെക്ടർ രമേശ് ബാബു, എസ്.ഒ.ജി. ഇൻസ്പെക്ടർ പ്രകാശ്, എസ്.ഐ. മാരായ ബിനു, ഗോപൻ എന്നിവരും ഹാവിൽദാർ ഋഷികേശ്, ഷെബീബ്, മുകേഷ് , സി.എഫ്. സുരേഷ് ബാബു,റിസ്ഫൻ റോസൻ എന്നിവർ സംസാരിച്ചു.

To advertise here,