പുന്നയാർ: കഞ്ഞിക്കുഴി പുന്നയാർ സെയ്ന്റ് തോമസ് ഹൈസ്കൂളിൽ 2024–26, 2025–27 ബാച്ചുകളിലെ സ്റ്റുഡന്റ് പൊലീസ് കെഡേറ്റ് (എസ്.പി.സി.) അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ഇടുക്കി അഡീഷണൽ എസ്.പി. സാം ജോസ് സല്യൂട്ട് സ്വീകരിച്ച് മുഖ്യസന്ദേശം നൽകി. ഇടുക്കി ഡിവൈ.എസ്.പി. കെ.ആർ. മോഹൻദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രഥമാധ്യാപിക ജോമോൾ എം.ടി. മുഖ്യപ്രഭാഷണം നടത്തി.
രണ്ടുവർഷത്തെ കഠിനപരിശീലനം പൂർത്തിയാക്കിയ 88 കെഡേറ്റുകളാണ് പരേഡിൽ അണിനിരന്നത്. സീനിയർ കെഡേറ്റുകളായ സെറാ മരിയാ സിജോയും ജൂവൽ മരിയ അഭിലാഷും പരേഡിന് നേതൃത്വം നൽകി. പരിശീലനകാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ച കെഡേറ്റുകളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, പഞ്ചായത്തംഗങ്ങളായ ദീപാ ജോസഫ്, ഐസൻ ജിത്ത്, ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ജോബി കെ.ജെ., സ്കൂൾ അസിസ്റ്റന്റ് മാനേജർ ഡീക്കൻ കിഷോർ മാത്യു, കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർ ജോസ്മി തോമസ് എന്നിവർ സംസാരിച്ചു.
Content Highlights: The Student Police Cadet passing out parade was held at St Thomas High School in Punnayar, Idukki with 88 cadets participating.
Published: 28 Nov 2026, 06:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented