കണ്ണൂർ: എന്തുകൊണ്ടാണ് ബംഗാളിൽ കാലഹരണപ്പെട്ടതെന്ന് ചെങ്കൊടിയുടെ അവകാശികൾ ഓർക്കണമെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. എല്ലാത്തിനും കാലഹരണമുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നത് ഓർക്കേണ്ടത് മറ്റ് ഏത് രാഷ്ട്രീയപ്പാർട്ടിയെക്കാളും ഉപരിയായി ചെങ്കൊടിയുടെ അവകാശികൾ തന്നെയാണ് -ബംഗാളിലെ സിപിഎമ്മിന്റെ ഉയർച്ചതാഴ്ചകൾ പ്രതിപാദിക്കുന്ന സൗർജ്യ ഭൗമികിന്റെ ഗ്യാങ്സ്റ്റർ സ്റ്റേറ്റ് എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ കെ.സി.വേണുഗോപാലിൽനിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ടി.പത്മനാഭൻ.

To advertise here,

നന്ദിഗ്രാം ഇവിടെ ആവർത്തിക്കണോ, ബംഗാൾ ഇവിടെ ആവർത്തിക്കണോ? മുപ്പതിലധികം കൊല്ലത്തെ അതിമനോഹര ഭരണത്തിനുശേഷം ഇവിടെ ഹോട്ടലുകളിൽ മുഴുവൻ മേശ തുടയ്ക്കാൻ നമ്മൾ കണ്ടത് ബംഗാളികളെയാണ്. ഇതിനേക്കാൾ വലിയ വീഴ്ച ഈ പ്രസ്ഥാനത്തിനും മറ്റാർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ?

ബംഗാളിൽ കോൺഗ്രസ് ഭരിച്ച കാലത്തും ജ്യോതിബസുവിന്റെയും മമതാ ബാനർജിയുടെയും കാലത്തുമൊക്കെ പലവട്ടം സഞ്ചരിച്ചിട്ടുണ്ട്.

പേരിൽമാത്രം മമതയുള്ള മമതാ ബാനർജി ആരോടും മമതയില്ലാത്തൊരു മഹിളയാണ്. ജ്യോതിബസുവിന്റെയും ബുദ്ധദേബ് ഭട്ടാചാര്യയുടെയും കാലത്ത് ബംഗാളിലൂടെ സഞ്ചരിക്കുമ്പോൾ എവിടെ നോക്കിയാലും ചുവപ്പുകൊടി മാത്രമേ കണ്ടുള്ളൂ. രണ്ടുപേർക്കും ശേഷമാണ് മമത വന്നത്. അക്കാലത്തെ യാത്രയിലെ അനുഭവങ്ങളാണ് ഏറെ രസകരം. ചുവപ്പിന്റെ ലാഞ്ചന ഒരുദിക്കിലുമില്ല. ഒരു നിലത്തെഴുത്തില്ല, ചുവരെഴുത്തില്ല.

മുദ്രാവാക്യങ്ങളില്ല, ചെങ്കൊടിയടയാളങ്ങളില്ല. മുഴുവൻ മമതാ ബാനർജി മാത്രമായിരുന്നു -അദ്ദേഹം പറഞ്ഞു.