ബി.ജെ.പി. സർക്കാരിന്റെ സത്യപ്രതിജ്ഞാക്ഷണ പരസ്യത്തിൽ മോദിയും സുവേന്ദുവും

കൊൽക്കത്ത: പശ്ചിമബംഗാളിലെ സി.പി.എമ്മിന്റെ പത്രമായ ‘ഗണശക്തി’ക്ക് 15 വർഷങ്ങൾക്കുശേഷം സർക്കാർപരസ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രംസഹിതം സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻപേജ് പരസ്യവുമായിട്ടാണ് പത്രം ശനിയാഴ്ച പുറത്തിറങ്ങിയത്.
ഇടതുപക്ഷസർക്കാരിനെ വീഴ്ത്തി 2011-ൽ അധികാരമേറ്റശേഷം മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഗണശക്തിക്ക് സർക്കാർപരസ്യം നിഷേധിച്ചിരുന്നു. സർക്കാർനിയന്ത്രണത്തിലുള്ള വായനശാലകളിൽനിന്ന് ‘ഗണശക്തി’ ഒഴിവാക്കുകയുംചെയ്തു. സി.പി.എം. ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലവിധി നേടാൻ കഴിഞ്ഞില്ല. പരസ്യം കിട്ടാത്തത് പാർട്ടിപ്രസിദ്ധീകരണങ്ങളെ ഏറെ തളർത്തിയിരുന്നു.
Content Highlights: Ganashakti receives first government advertisement in 15 years., Advertisement features PM Narendra Modi and CM Suvendu Adhikari., Marks a significant shift in West Bengal political media relations., Ends the long-standing ban imposed by the previous administration since 2011.
Published: 10 May 2026, 04:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented