തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ 90-ാം ജൻമവാർഷികം ബുധനാഴ്ച. ജന്മനാടായ ആറന്മുളയിൽ സുഗതകുമാരിയുടെ ഓർമ നിലനിർത്താൻ സുഗതവനം പദ്ധതി മുതൽ പുരസ്കാരം നൽകുന്നതു വരെയുള്ള പരിപാടികൾ മൂന്നു ദിവസമായി നടക്കുകയാണ്. എന്നാൽ, സുഗതകുമാരിയുടെ ദീർഘകാലത്തെ കർമമേഖലയായിരുന്ന തലസ്ഥാനത്ത് സ്മാരകം ഉൾപ്പെടെയുള്ള ഓർമചിഹ്നങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.
മ്യൂസിയം-നന്ദാവനം-ബേക്കറി ജങ്ഷൻ റോഡിന് സുഗതകുമാരിയുടെ പേര് നൽകുന്നതായ പ്രമേയം നഗരസഭ പാസാക്കിയിരുന്നു. എന്നാൽ, ഇതിന്റെ തുടർനടപടികൾ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ സ്വീകരിച്ചില്ല.
കോവിഡ് കാലത്താണ് സുഗതകുമാരി വിടപറഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സുഗതകുമാരിയുടെ സ്മാരകത്തിന് മൂന്നു കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കേരള സർവകലാശാലയുടെ കാര്യവട്ടം കാംപസിൽ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്നും നിർമിക്കുമെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു. ഇതും നടപ്പിലായില്ല.
Content Highlights: sugathakumari 90th birthday
Published: 22 Jan 2025, 09:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented