മേപ്പാടി: വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് സാന്ത്വനമായി കവിതയുടെ പകല്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വെള്ളാര്‍മല ജിവിഎച്ച്എസ്എസ്' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ് സുബീഷ് തെക്കൂട്ട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളും അധ്യാപകരുമായി സംവദിച്ചു. തൃശ്ശൂര്‍ അയനം 
സാംസ്‌കാരികവേദി വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറിയിലേക്ക് സമ്മാനിച്ച 100 പുസ്തകങ്ങളുമായാണ് കവി സുബീഷ് തെക്കൂട്ട് സ്‌കൂളിലെത്തിയത്. 

To advertise here,

കവിതചൊല്ലിയും പാട്ടുകള്‍ പാടിയും അദ്ദേഹം കുട്ടികള്‍ക്കൊപ്പം കൂടി. വിദ്യാരംഗം കലാസാഹിത്യവേദി ഉള്‍പ്പെടെ വിവിധ ക്‌ളബ്ബുകളുടെ ഉദ്ഘാടനം സുബീഷ് തെക്കൂട്ട് നിര്‍വഹിച്ചു. 'വെള്ളാര്‍മല ജിവിഎച്ച്എസ്എസ്' പുസ്തകത്തിന്റെ രണ്ടാംപതിപ്പ് കുട്ടികള്‍ ചേര്‍ന്ന് പ്രകാശനംചെയ്തു. 

പ്രധാനാധ്യാപകന്‍ അബ്ദുള്‍ മുനീര്‍ പുസ്തകം ഏറ്റുവാങ്ങി. അയനം ചെയര്‍മാനും കവിയുമായ വിജേഷ് എടക്കുന്നി കവിത ചൊല്ലി. അയനം കണ്‍വീനര്‍ പി.വി. ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, എം.ആര്‍. മൗനിഷ് എന്നിവര്‍ സംസാരിച്ചു.