പൂച്ചമ്മേ... പൂച്ചമ്മേ...

To advertise here,

ഒച്ചയനക്കവുമില്ലാതെ

ഉച്ചമയങ്ങും നേരത്ത്

പാത്തു പതുങ്ങീട്ടെങ്ങോട്ടാ?

ഒത്തിരിനാളായൊന്നുംകിട്ടാ-

തൊട്ടു വിശന്നു വലഞ്ഞൂ ഞാൻ

കൊച്ചിനു വച്ച പാലെങ്ങാൻ

കിച്ചണിലുണ്ടോ നോക്കട്ടെ

തട്ടിമറിച്ചു കുടിച്ചിട്ടാ

തട്ടിൻമുകളിലൊളിച്ചേക്കാം!