കോഴിക്കോട്: ശ്രീനാരായണഗുരുവിന്റെ ആത്മീയജീവിതം എന്നും കത്തിജ്ജ്വലിച്ചുനില്‍ക്കുമെന്നും അത് എക്കാലവും ലോകത്തിന് വഴികാട്ടിയാകുമെന്നും ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.

To advertise here,

എം. സുരേന്ദ്രന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഗുരുദേവക്ഷേത്രങ്ങള്‍' എന്ന പുസ്തകം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനില്‍നിന്ന് ഏറ്റുവാങ്ങിയശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

''പോസിറ്റീവായി കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യാനാണ് ഗുരുദേവന്‍ ശ്രമിച്ചത്. എല്ലാപ്രസ്ഥാനങ്ങളും ഈരീതിയില്‍ പോസിറ്റീവായി ചിന്തിക്കുന്ന സാഹചര്യമാണുണ്ടാകേണ്ടത്. ''- ശ്രീധരന്‍പിള്ള പറഞ്ഞു.

ക്ഷേത്രങ്ങളിലൂടെ ഒരു സഞ്ചാരംതന്നെ നടത്തുന്ന പുസ്തകം മാതൃഭൂമി നിറഞ്ഞ സന്തോഷത്തോടെയാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പുസ്തകം പ്രകാശനംചെയ്തുകൊണ്ട് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പറഞ്ഞു.

സ്വാമി ജ്ഞാനതീര്‍ഥ അനുഗ്രഹപ്രഭാഷണം നടത്തി. എ. സജീവന്‍ പുസ്തകം പരിചയപ്പെടുത്തി.

എടക്കോത്ത് സുരേഷ്ബാബു, സുധീഷ് കേശവപുരി, എം.പി. രമേശ്, ഡോ. കെ. മൊയ്തു, പുത്തൂര്‍മഠം ചന്ദ്രന്‍, ഡോ. ഹേമന്ത്കുമാര്‍, ബേബി പി. തോമസ്, എം. രാജന്‍, പി. കിഷന്‍ചന്ദ്, സുവീന്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. എം. സുരേന്ദ്രന്‍ മറുപടിപ്രസംഗം നടത്തി.