തൃശൂർ:അയനം സാംസ്‌കാരിക വേദിയുടെ പതിനേഴാമത് അയനം - സി.വി. ശ്രീരാമൻ കഥാപുരസ്‌കാരത്തിന് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച സി.വി.ബാലകൃഷ്ണന്റെ 'സ്വേച്ഛ' എന്ന കഥാസമാഹാരം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.എൻ.ആർ. ഗ്രാമപ്രകാശ് ചെയർമാനും ഡോ. സ്വപ്ന സി.കോമ്പാത്ത്, ടി.ജി.അജിത എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
ഇരുണ്ട തുരങ്കത്തിലൂടെ കടന്നുപോവുന്ന ജനസമൂഹങ്ങളുടെ മുൻപാകെ,ജനാധിപത്യ വ്യവസ്ഥയെ സംജാതമാക്കുന്ന ലോകത്തിന്റെ നേരിയ പ്രകാശരേഖകൾ എവിടെയോ വെളിപ്പെടുമെന്ന പ്രതീക്ഷയാണ് ഈ കഥകൾ നൽകുന്നത്. അധികാരവും ഹിംസയും വേട്ടയാടുന്ന മനുഷ്യരെ ശുഭമായ, ഭാവിയുടെ വെളിച്ചത്തിലേക്ക് ആനയിക്കുന്ന കഥാലോകമാണ് സി.വി.ബാലകൃഷ്ണന്റേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
നവംബർ 30 ന് വൈകീട്ട് അഞ്ച് മണിക്ക് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
Published: 06 Nov 2026, 03:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented