
കൽപറ്റ: കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും യോജിച്ച് ഇന്ത്യൻ ഫാസിസത്തെ തോൽപ്പിക്കുന്ന ഒരു സ്വപ്‌നമാണ് പത്മപ്രഭാ പുരസ്‌കാരവേദി നൽകുന്നതെന്ന് കവിയും കോളമിസ്റ്റുമായ ആലങ്കോട് ലീലാകൃഷ്ണൻ. പത്മപ്രഭാ സാഹിത്യപുരസ്‌കാരം ആർ. രാജശ്രീക്ക് സമർപ്പിക്കുന്ന വേളയിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വളരെ അപൂർവമായ ഒരു സാംസ്‌കാരിക ഉത്സവമാണ് പത്മപ്രഭാ സ്മാരക സാഹിത്യസംഗമമെന്നും വയനാട്ടുകാർ കഴിഞ്ഞ മുപ്പത് വർഷമായി ഈ സാംസ്‌കാരിക ഉത്സവം അഘോഷിക്കുന്നുവെന്നും ആലങ്കോട് പറഞ്ഞു. വലിയ സമ്പത്തുണ്ടായാട്ടും അതെല്ലാം പാവങ്ങൾക്ക് വേണ്ടി മാറ്റിവെച്ച ആളാണ് പത്മപ്രഭ. അങ്ങനെയാണ് അദ്ദേഹം സോഷ്യലിസ്റ്റ് ആയതെന്നും ആലങ്കോട് പത്മപ്രഭാ സ്മാരക പ്രഭാഷണത്തിൽ പറഞ്ഞു.
'കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും യോജിച്ച് ഇന്ത്യൻ ഫാസിസത്തെ തോൽപ്പിക്കുന്ന ഒരു സ്വപ്നമാണ് ഈ പുരസ്‌കാര സമർപ്പണ സമയത്ത് ഞാൻ കാണുന്നത്. ഒന്നുമില്ലാത്തതിൽനിന്ന് ശതകോടീശ്വരന്മാരായ രാഷ്ട്രീയക്കാരെ നമുക്ക് കാണാം അക്കൂട്ടത്തിൽ പത്മപ്രഭയെ നമുക്ക് കാണാൻ പറ്റില്ല. അങ്ങനെയുള്ള ഒരു പിതാവിന്റെ സ്മരണയ്ക്കായി മകൻ എം.പി. വീരേന്ദ്രകുമാർ തുടങ്ങിയതാണ് ഈ പുരസ്‌ക്കാരം. അതിപ്പോൾ എം.വി. ശ്രേയാംസ് കുമാർ വഴി തുടരുകയാണ്. അത് ഇനിയും തുടരുമെന്നാണ് പ്രതീക്ഷ.' ആലങ്കോട് പറഞ്ഞു.
Published: 25 Sept 2026, 05:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented