
സേതുവിന്റെ 'അന്തകവള്ളികള്‍' എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. പരിസ്ഥിതി ശക്തമായ സാന്നിധ്യമാകുന്ന നോവലാണിത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ കഥാകൃത്ത് പി.എഫ് മാത്യൂസിന് നൽകിയാണ് പ്രകാശനം ചെയ്തത്.
മാതൃഭൂമി ബുക്‌സിനൊപ്പം 83-ാം ജന്മദിനവും സേതു ആഘോഷിച്ചു. കലൂര്‍ മാതൃഭൂമി ബുക്‌സില്‍ ഭാര്യക്കൊപ്പം എത്തിയ സേതു ആരാധകന്‍ സമ്മാനിച്ച കേക്കും മുറിച്ചു.
'ഒരു പ്രഭാതത്തിലെ പത്രവായനയില്‍ പിറന്ന മനോവിചാരങ്ങളാണ് ഒരു പുസ്തകത്തിലെത്തിയത്. ഏതാനും മാസം മുന്‍പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് നോവലിലേക്കുള്ള വഴി തുറന്നത്. കെ. വിശ്വനാഥും ശ്രീകാന്ത് കോട്ടയ്ക്കലും ചേര്‍ന്നെഴുതിയ 'മീനാക്ഷിപുരം ഒരു മുന്നറിയിപ്പ്' എന്ന പേരിലുള്ള ലേഖനം ആളൊഴിഞ്ഞ ഒരു ഗ്രാമത്തെ കുറിച്ചായിരുന്നു. വെള്ളം ഇല്ലാതായ ഒരു ഭൂമിയെക്കുറിച്ചായിരുന്നു അത്.അതു വായിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ മുന്‍പ് ഞാന്‍ സൃഷ്ടിച്ച മീനാക്ഷിപ്പാളയം എന്ന കല്പിത ദേശത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു എന്റെ മനസ്സ്. അവിടന്ന് മീനാക്ഷിപുരത്തേക്കും... നിരാശയല്ല, ഭൂമിയുടെ ഉണര്‍ത്തുപാട്ടാണിത്'- സേതു ദിവസങ്ങള്‍ക്ക് മുന്‍പ് നോവലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു.
Content Highlights: Setu`s New Novel `Anthaka Vallikal` Launched
Published: 05 Jun 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented