മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, ചിത്രലേഖയുടെ ആത്മകഥ 'ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിത'ത്തിൻ്റെ പ്രകാശനവും പുസ്‌തകത്തിൻ്റെ രചന നിർവ്വഹിച്ച പത്രപ്രവർത്തകൻ വി.എൻ. അൻസൽ അനുസ്‌മരണവും ജൂലായ് 24 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ണൂർ മാതൃഭൂമി ബുക്സിൽ വെച്ചു നടക്കും.
പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹ്‌ലിയ പ്രകാശനം നിർവഹിക്കുന്ന പുസ്തകം, ചിത്രലേഖയുടെ മകൾ മേഘ ഇയും വി.എൻ. അൻസലിൻ്റെ മകൾ ഫാത്തിമ്മ സലിഹയും ചേർന്ന് സ്വീകരിക്കും. ശിഹാബുദീൻ പൊയ്ത്തുംകടവ്, താഹാ മാടായി, പി.പി. ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജീവിതം നിലനിർത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാർട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥയാണ് 'ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം.' ജാതിവിവേചനത്തിനും തൊഴിൽനിഷേധത്തിനുമെതിരേ അവസാനശ്വാസംവരെ നിലകൊണ്ട ചിത്രലേഖയുടെ സമരജീവിതവും അതിജീവനശ്രമങ്ങളും ഇതിൽ വിവരിക്കുന്നു. ജാതിവിരുദ്ധപോരാട്ടത്തിന്റെ നിർണ്ണായകമായ ചരിത്രരേഖയാകുന്ന പുസ്തകമാണിത്.

To advertise here,