കോഴിക്കോട്: ഫ്രഞ്ച് എംബസിയിലെ നാല് പതിറ്റാണ്ടുകളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന എം. മുകുന്ദന്റെ ആത്മകഥയാണ് 'എന്റെ എംബസിക്കാലം'. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോള്‍ ബുക്ക്‌ലോഞ്ച് ഓഫറില്‍ സ്വന്തമാക്കാം. 

To advertise here,

സ്വാതന്ത്രാനന്തര ഇന്ത്യയുടെ കലാസാഹിത്യരാഷ്ട്രീയചരിത്രം കൂടിയാണ് 'എന്റെ എംബസിക്കാലം'. മാതൃഭൂമി ബുക്‌സ്റ്റോറുകളിലും ഓണ്‍ലൈനിലും പുസ്തകം ഇപ്പോള്‍ പ്രത്യേക വിലക്കിഴിവില്‍ ലഭ്യമാണ്. 600 രൂപ വിലയുള്ള പുസ്തകത്തിന്റെ ഓഫര്‍ തുക 480 രൂപയാണ്. 

54 ഭാഗങ്ങളായി മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന 'എന്റെ എംബസിക്കാലം' ഏറെ വായനക്കാരെ ആകര്‍ഷിച്ചിരുന്നു. ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ ജോലിചെയ്ത കാലത്തെ അനുഭവങ്ങളെക്കുറിച്ച് എഴുതണമെന്ന് മുമ്പേ ആഗ്രഹിച്ചിരുന്നതായി പംക്തിയുടെ ഏറ്റവുമൊടുവിലത്തെ ഭാഗത്തില്‍ എം. മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.