തിരുവനന്തപുരം: സമൂഹത്തില്‍ വളരെയേറെ വിവേചനം അനുഭവിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ചേര്‍ത്തുപിടിക്കുന്ന നോവലാണ് ദേവിക വാര്യത്ത് എഴുതിയ 'ഡമരു' എന്ന് കവി പ്രഭാവര്‍മ.

To advertise here,

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ദേവിക വാര്യത്ത് എഴുതിയ 'ഡമരു' എന്ന നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി.

ബാലസാഹിത്യ പുരസ്‌കാരജേതാവ് അജോയ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. വിനോദ് വൈശാഖി പുസ്തകപരിചയം നടത്തി. കവി അരുമാനൂര്‍ രതികുമാര്‍, ദേവിക വാര്യത്ത്, നമ്രിത തുടങ്ങിയവര്‍ സംസാരിച്ചു.