തൃശ്ശൂർ: സാഹിത്യ അക്കാദമിക്കെതിരായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് അക്കാദമിയുടെ പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. ചുള്ളിക്കാടിന്റെ പ്രശ്‌നം പരിഹരിച്ച് നടപടി സ്വീകരിച്ചു എന്നും അദ്ദേഹം പഞ്ഞു.

To advertise here,

'ചുള്ളിക്കാടിന്റെ പ്രശ്‌നം പരിഹരിച്ച് നടപടി സ്വീകരിച്ചു. പ്രശ്‌നം അഡ്മിനിസ്‌ട്രേഷന്റേതാണ്. സാഹിത്യോത്സവം നടക്കുന്നത് ചുരുങ്ങിയ ഫണ്ടുപയോഗിച്ചാണ്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്‌നമാണ്. ഒരു വ്യക്തിയുടേത് മാത്രമായി കാണാനാകില്ലെന്നും സച്ചിദാനന്ദന്‍ വിശദമാക്കി.

സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ ജനുവരി 30-ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ക്ഷണിച്ചിരുന്നു. വിഷയത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ സംസാരിച്ച അദ്ദേഹത്തിന് പ്രതിഫലമായി അക്കാദമി 2400 രൂപയാണ് നല്‍കിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് ചുള്ളിക്കാട് എഴുതി സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പ് സന്ദേശമായി അയച്ച കുറിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. കേരളജനത തനിക്ക് നല്‍കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായത് കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയത്‌.