തൃശ്ശൂർ: പത്തുവർഷത്തിനുശേഷം വിവിധ അക്കാദമികളുടെ തലപ്പത്തുനിന്ന് ഭാരവാഹികൾ ഒഴിയാനൊരുങ്ങുന്നു. ഭരണമാറ്റത്തിന്റെ സാഹചര്യത്തിലാണ് ഇത്. തൃശ്ശൂരിലുള്ള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽനിന്ന് െചയർമാൻമാരും വൈസ് ചെയർമാൻമാരും സെക്രട്ടറിയും ഉൾപ്പെടുന്ന തലപ്പത്തുള്ളവർ സ്ഥാനമൊഴിയാൻ തയ്യാറായിട്ടുണ്ട്. സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ വെള്ളിയാഴ്ച രാജിവയ്ക്കുമെന്നാണ് സൂചന. കൂടെ സെക്രട്ടറിയും വൈസ് ചെയർമാനും സ്ഥാനമൊഴിയും.

To advertise here,

സംഗീതനാടക അക്കാദമി െസക്രട്ടറി കരിവെള്ളൂർ മുരളി 15-ന് സ്ഥാനമൊഴിയും. ഇക്കാര്യം കാണിച്ച് രാജിക്കത്ത് നൽകി. ലളിതകലാ അക്കാദമി സെക്രട്ടറി രാജിവെച്ച് കുറച്ചു നാളുകളായി. അക്കാദമികളിൽ സ്വന്തമായുള്ള പുസ്തകങ്ങൾ അടക്കമുള്ള വസ്തുക്കൾ എല്ലാവരും വീടുകളിലേക്ക് മാറ്റിത്തുടങ്ങി. എത്രയും വേഗം സ്ഥാനം വിട്ടിറങ്ങാനാണ് മിക്കവരുടേയും തീരുമാനം.

ഇപ്പോൾത്തന്നെ അക്കാദമികൾ മിക്കവയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കാനുള്ള സർക്കാർ സഹായമായ പദ്ധതി ഇതര ഫണ്ട് നിലച്ചിട്ട് കുറച്ചു നാളായി. സ്വന്തം വരുമാനത്തിൽനിന്ന് ഇതിനായുള്ള തുക കണ്ടെത്തണമെന്ന നിർദേശമാണ് സർക്കാർ നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന ഘട്ടത്തിൽ നൽകിയ നിർദേശം അതേപടി തുടരുകയാണ്. അതിനാൽ സാഹിത്യ അക്കാദമിക്ക് അന്താരാഷ്ട്ര പുസ്തകോത്സവം പോലുള്ള പരിപാടികൾ ഉപേക്ഷിക്കേണ്ടതായും വന്നിരുന്നു.